ഒരു പതിറ്റാണ്ട്.... ! കിരീടം ഇല്ലാതിരുന്ന ഒരു പതിറ്റാണ്ട്... !

ഒരു പതിറ്റാണ്ട്.... ! കിരീടം ഇല്ലാതിരുന്ന ഒരു പതിറ്റാണ്ട്... ! ഇന്നലെ വരെ ഞാനടക്കമുള്ള ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് കഴിഞ്ഞ 11 വർഷങ്ങൾ ഒരു പക്ഷെ ഓർക്കാൻ തന്നെ ഇഷ്ടമല്ലായിരുന്നു. 2013 എം എസ് ധോണിയുടെ ക്യാപ്റ്റൻസിയിൽ ഒടുവിൽ നമ്മൾ ഉയർത്തിയ ചാമ്പ്യൻസ് ട്രോഫി. ആ അവശേഷിപ്പുകൾ നിറം മങ്ങി തുടങ്ങിയിരുന്നില്ലെ ! അന്ന് ഇംഗ്ലീഷ് പടയെ തകർത്ത് നമ്മൾ ഉയർത്തിയ കിരീടം അതിന് ശേഷം തൊട്ടടുത്ത വർഷം 2014 ടി 20 ലോകകപ്പ്. അന്ന് ശ്രീലങ്കയെ തോൽപ്പിച്ച് കിരീടം ഉയർത്തും എന്ന് തന്നെ വിശ്വസിച്ചു. പക്ഷെ ഇന്ത്യൻ ആരാധകരെ കണ്ണീരിൽ മുക്കി കൊണ്ട് അന്ന് കുമാർ സങ്കക്കാരയുടെ പ്രകടനത്തിലൂടെ ശ്രീലങ്ക കിരീടം ഉയർത്തുന്നു... നമ്മൾ റണ്ണർസ്‌ അപ്പ് അടുത്ത വർഷം ഏകദിന ലോകകപ്പ് നന്നായി നമ്മൾ മുന്നേറിയ ഒരു ടൂർണമെന്റ്.. നമ്മൾ മികച്ച നിലയിൽ തന്നെ സെമിയിലേക്ക് കുതിച്ചു. സെമിയിൽ എതിരാളി ഓസ്ട്രേലിയ ഒരു പക്ഷ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഭയന്നത് അവിടെ സംഭവിച്ചു 329 എന്ന ഓസീസ് സ്കോർ പിന്തുടർന്ന നമ്മൾ 233 ന് പുറത്ത്... അവിടെ നമ്മൾ സെമിയിൽ പുറത്ത് 2016 ടി20 ലോകകപ്പ് വേദി മുംബൈ വാങ്കടെ സ്റ്റേഡിയം. വീണ്ടും ഇന്ത്യ സെമിയിൽ എതിരാളി വിൻഡീസും പക്ഷെ ഇത്തവണ ഇന്ത്യൻ ബാറ്റിംഗ് മികച്ച് നിന്നു 47 പന്തിൽ 89 റൺസുമായി വിരാട് തകർത്തിരുന്നു മറുപടി ബാറ്റിംഗിൽ ക്രിസ് ഗെയ്ലിനെ തുടക്കത്തിലെ മടക്കിയപ്പോൾ വലിയ പ്രതീക്ഷകൾ തന്നെയായിരുന്നു എന്നാൽ സിമ്മൻസ് അന്ന് കോടി കണക്കിന് വരുന്ന ഇന്ത്യൻ ആരാധകരെ കണ്ണീരിലാഴ്ത്തിയാണ് മടങ്ങിയത്.. സ്വന്തം മണ്ണിൽ ഇന്ത്യ ഒരിക്കൽ കൂടി സെമിയിൽ പുറത്ത്. അടുത്ത വർഷം ചാമ്പ്യൻസ് ട്രോഫി എല്ലാം പതിവ് പോലെ ഇന്ത്യൻ മുന്നേറ്റം... ഒടുവിൽ സെമിയിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് നമ്മൾ ഫൈനൽ ടിക്കറ്റ് എടുത്തു വിരാട് കോലി എന്ന ക്യാപ്റ്റന് കീഴിൽ അവിടെ എതിരാളി പാകിസ്ഥാനും പക്ഷെ പിന്നീട് ഇന്ത്യൻ ആരാധകർ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളായിരുന്നു.. പാകിസ്ഥാനോട് പരാജയപ്പെട്ട് നമ്മൾ ഫൈനലിൽ പുറത്ത് 2019 ഏകദിന ലോകകപ്പ് രോഹിത് ശർമ്മയുടെ സെഞ്ച്വറി പൂരം കണ്ട ലോകകപ്പ് പക്ഷെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആ ലോകകപ്പിനെ പറ്റി പറയുമ്പോൾ ചിന്തിക്കുന്നത് ഒരേ ഒരു " Run Out " നെ കുറിച്ചായിരിക്കും... സെമിയിൽ മാർട്ടിൻ ഗുപ്റ്റിലിന്റെ ത്രോയിൽ ഇഞ്ചിന്റെ വ്യത്യാസത്തിൽ പുറത്തായ ധോണിയുടെ ചിത്രം എങ്ങനെ മറക്കാനാണ് അവിടെയും നമ്മൾ സെമിയിൽ പുറത്ത് വർഷം 2022 വീണ്ടും ഒരു ടി 20 ലോകകപ്പ്.. ഇത്തവണയും ഒരുപാട് പ്രതീക്ഷകളുമായാണ് ഇന്ത്യൻ ആരാധകർ കാത്തിരുന്നത് പക്ഷെ അവിടെയും ഒടുവിൽ സെമിയിലെ നിർഭാഗ്യം നമ്മളെ തടഞ്ഞു അന്ന് സെമിയിൽ ഇംഗ്ലണ്ട് ജയം 10 വിക്കറ്റിനും... ! 2023 ഏകദിന ലോകകപ്പ് ഇത്തവണ പ്രതീക്ഷകൾ ഉയരത്തിൽ തന്നെയായിരുന്നു ഇന്ത്യൻ മണ്ണിൽ നടക്കുന്ന ലോകകപ്പ് 2011 ൽ പോലെ കിരീട പ്രതീക്ഷയിൽ തന്നെ ഇന്ത്യൻ ജനത അവസാനം വരെ കാത്തിരുന്നു എന്നാൽ ഫൈനലിൽ 130 കോടി ജനതയുടെ കണ്ണീരിന് മുന്നിൽ കങ്കാരുക്കൾ കിരീടം ചൂടിയാണ് ഇവിടെ നിന്നും മടങ്ങിയത്... പക്ഷെ മോശം സമയത്തിന് ശേഷം ഒരിക്കൽ നല്ല സമയം വന്ന് ചേരും എന്ന് പറഞ്ഞ് കേട്ടിട്ടിലെ.... അത് സംഭവിച്ചിരിക്കുന്നു 2024 ടി 20 ലോകകപ്പ് ഒടുവിൽ നമ്മുടെ 11 വർഷത്തെ കിരീടവരൾച്ചക്ക് അറുതി വരുത്തിയിരിക്കുന്നു ഫൈനലിൽ ക്യാപ്റ്റൻ രോഹിത് ഇന്ത്യൻ ആരാധകരുടെ കണ്ണീരിന് മറുപടി ചോദിച്ചിരിക്കുന്നു... നന്ദി രോഹിത്... നന്ദി കോലി.... നന്ദി ബുമ്ര... നന്ദി പാണ്ഡ്യ.... നന്ദി സൂര്യ.... നന്ദി ദ്രാവിഡ്.... നന്ദി ടീം ഇന്ത്യ 💙🥹 " നിങ്ങൾ ഒരു കാര്യം അതി തീവ്രമായി ആഗ്രഹിച്ചാൽ അത് നിങ്ങൾക്ക് നേടിത്തരാൻ വേണ്ടി ഈ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തും " എന്ന പൗലോ കൊയ്ലോയുടെ വാക്കുകൾ എത്ര മാത്രം സത്യമാണ് 💙 ടി 20 ക്രിക്കറ്റിനോട് വിട പറയുന്ന രോഹിത്തിനും കോലിക്കും കിരീടവുമായി പടിയിറക്കം നന്ദി