ടീമുകൾ പ്രഖ്യാപ്പിച്ചു ; കേരള ക്രിക്കറ്റ് ലീഗ് സെപ്റ്റംബർ 2 മുതൽ

കേരള ക്രിക്കറ്റ് ലീഗ് ചിത്രം തെളിയുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് ടീമുകളെ പ്രഖ്യാപ്പിച്ച് കെ. സി. എ നിലവിൽ 6 ടീമുകളാണ് ടൂർണമെന്റിന്റെ ഭാഗമാവുക. തിരുവനന്തപുരം ജില്ലയുടെ ഫ്രാഞ്ചൈസിയുടെ പേര് ട്രിവാൻഡ്രം റോയൽസ് എന്നാണ് സംവിധായകൻ പ്രിയദർശൻ ജോസ് തോമസും ആണ് കൺസോർഷ്യം സ്വന്തമാക്കിയത്. കൊല്ലം ജില്ലയിൽ നിന്നും ഏരീസ് കൊല്ലം സെയ്ലേഴ്സ് ടീം നിർമാതാവും സംവിധായകനുമായ സോഹൻ റോയിയുടെ ഏരീസ് ഗ്രൂപ്പാണ് ഉടമസ്ഥർ. ആലപ്പുഴയിൽ നിന്നും ആലപ്പി റിപ്പിൾസും കൺസോൾ ഷിപ്പിംഗ് സർവീസസ് ഇൻഡ്യ ലിമിറ്റഡ് ആണ് ആലപ്പി ടീമിന്റെ ഉടമസ്ഥർ. എറണാകുളം ജില്ലയിൽ നിന്നും കൊച്ചി ബ്ലൂ ടൈഗേഴ്സും. ഉടമസ്ഥാരായി എനിഗ്മാറ്റിക് സ്മൈൽ റിവാർഡ്സ് ഗ്രൂപ്പും . തൃശ്ശൂർ ജില്ലയിൽ നിന്നും തൃശ്ശൂർ ടൈറ്റൻസിനെ ഫൈനസ് മാർക്കറ്റ് ലിങ്കാണ് സ്വന്തമാക്കിയത്. കോഴികോട് ജില്ലയിൽ നിന്നും കാലിക്കട്ട് ഗ്ലോബ്സ്റ്റേഴ്സിനെ സ്വന്തമാക്കിയത് ഇ കെ കെ ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡുമാണ്. ടീമുകളുടെ ഐക്കൺ താരങ്ങളെയും പ്രഖ്യാപ്പിച്ചിട്ടുണ്ട്. പി.എ അബ്ദുൾ ബാസിത് ട്രിവാൻഡ്രം റോയൽ സിന്റെയും, സച്ചിൻ ബേബി ഏരീസ് കൊല്ലം സെയ്ലേഴ്സിന്റെയും, മുഹമ്മദ് അസറുദ്ദീൻ ആലപ്പി റിപ്പിൾസിന്റെയും, ബേസിൽ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെയും, വിഷ്ണു വിനോദ് തൃശ്ശൂർ ടൈറ്റൻസിന്റെയും, റോഹൻ കുന്നമ്മൽ കാലിക്കട്ട് ഗ്ലോബ്സ്റ്റേഴ്സിന്റെയും ഐക്കൺ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു . ഓഗസ്റ്റ് 10 നാണ് താരലേലം നടക്കുന്നത്. സെപ്റ്റംബർ 2 മുതൽ 19 വരെ തിരുവനന്തപുരത്ത് ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക