കോസ്റ്റ എന്ന വൻ മതിൽ. പോർച്ചുഗൽ ക്വാർട്ടറിൽ

യൂറോ കപ്പിൽ ക്വാർട്ടറിൽ കടന്ന് പോർച്ചുഗൽ. ഇന്ന് നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ സ്ലൊവീന്യയുടെ ശക്തമായ പോരാട്ട വീര്യം മറകടന്നാണ് പറങ്കിപ്പട വിജയിച്ചുകയറിയത്. എക്സ്ട്രാ ടൈമിൽ റൊണാൾഡോ പെനാൾട്ടി പാഴാക്കിയ മത്സരം ഒടുവിൽ പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് എത്തിയിരുന്നു. പക്ഷെ പൊർച്ചുഗൽ ഗോളി ഡിയേഗോ കോസ്റ്റ ഒരു വൻ മതിലായി നിലയുറപ്പിച്ചപ്പോൾ പോർച്ചുഗൽ 3-0 ന് ജയിച്ചു കയറി. ഗോൾ രഹിത ആദ്യ പകുതിയിൽ പോർച്ചുഗൽ അധ്യപത്യം തന്നെയായിരുന്നു. ഫ്രീകിക്ക് ഉൾപ്പെടെ റൊണാൾഡോ മികച്ച് നിന്നിരുന്നു. രണ്ടാം പകുതിയുടെ തുടക്കവും പോർച്ചുഗൽ ആറ്റാക്കോടെയാണ് ആരംഭിച്ചത്. ബർണാഡോ സിൽവ ഒരു മികച്ച അവസരം തുടക്കത്തിൽ പാഴാക്കി. പിന്നാലെ റൊണാൾഡോയുടെ ഒരു തകർപ്പൻ കിക്ക് സ്ലൊവീന്യൻ ഗോളി ഒബ്ലക് സേവും ചെയ്തു. അത് പോലെ റൊണാൾഡോയുടെ പെനാൾട്ടിയും ഒബ്ലാക് സേവ് ചെയ്തിരുന്നു. പക്ഷെ പെനാൾട്ടി ഷൂട്ടിൽ ആദ്യ കിക്ക് എടുത്ത റൊണാൾഡോ ഒബ്ലാകിന് ഒരവസരവും നൽകിയില്ല. രണ്ടാം കിക്ക് ബ്രൂണോയും മൂന്നാം കിക്ക് സിൽവയും ഗോളാക്കിയപ്പോൾ, പോർച്ചുഗൽ ഗോളി കോസ്റ്റ സ്ലൊവീന്യയുടെ എല്ലാ കിക്കും തടുതിട്ടു. ഒടുവിൽ ജയത്തോടെ റോണോ പട ക്വാർട്ടറിലും.