ചരിത്രത്തിലാദ്യമായി ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടി അവൻ ! ലങ്കയ്ക്ക് കൂറ്റൻ സ്കോർ

അഫ്ഗാനിസ്ഥാൻ ശ്രീലങ്ക ആദ്യ ഏകദിനത്തിൽ ചരിത്രം കുറിച്ച് ഓപ്പണർ പാതും നിസങ്ക. ശ്രീലങ്കൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് താരം. അദ്ദേഹത്തിന്റെ ഇരട്ട സെഞ്ച്വറി കരുത്തിൽ ലങ്ക 381 എന്ന വമ്പൻ സ്കോറിലേക്കും എത്തി. 139 പന്തുകൾ നേരിട്ട നിസങ്ക 210 റൺസാണ് നേടിയത്. 20 ബൗണ്ടറിയും ഏട്ട് സിക്സറുകളും അടങ്ങുന്ന തകർപ്പൻ പ്രകടനമായിരുന്നു. തുടക്കം മുതലെ ടി 20 ക്ക് സമാനമായ പ്രകടനമായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിംങിലൂടെ കാണുവാൻ കഴിഞ്ഞത്. 151 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലാണ് നിസങ്ക തകർത്തടിച്ചത്. ആദ്യ വിക്കറ്റിൽ തന്നെ നിസങ്കയും അവിഷ്കയും ചേർന്ന് 182 റൺസിന്റെ കൂട്ടുകെട്ട് നേടിയിരുന്നു. ശ്രീലങ്കയുടെ ചരിത്രത്തിലെ ഉയർന്ന നാലമാതെ ടീം സ്കോറാണ് ഇന്ന് നേടിയത്