ഇന്ത്യ ശ്രീലങ്ക ആദ്യ ടി 20 മത്സരം ഇന്ന്. ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായി എത്തുന്ന ആദ്യ പരമ്പരയാണ്. മത്സരം ഇന്ന് രാത്രി 7 മണി മുതൽ ആരംഭിക്കും. ഗംഭീറിന്റെ കീഴിൽ എങ്ങനെയാവും പ്ലെയിങ് ഇലവൺ എന്ന് നിരീക്ഷിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. സൂര്യകുമാർ നയിക്കുന്ന ടീമിൽ. സഞ്ജു സാംസൺ ഇടം പിടിക്കുമോ എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്നാൽ വിക്കറ്റ് കീപ്പറുടെ റോളിൽ പന്തും. ബാറ്ററുടെ റോളിൽ സഞ്ജുവും ആദ്യ ഇലവണിൽ ഉണ്ടാവാൻ സാധ്യത ഉണ്ട്. ഓപ്പണർമാരായി ഗില്ലും ജയ്സ്വാളും തുടരാൻ ആണ് സാധ്യത. സിംബാബ്വേയ്ക്ക് എതിരെ 4-1 പരമ്പര നേടിയാണ് എത്തുന്നത്. ഗില്ലിന്റെ ക്യാപ്റ്റൻസിയിലായിരുന്നു നേട്ടം. നിലവിൽ ഗില്ലാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ