ചൈന മാസ്റ്റേഴ്സ് ; പ്രണോയ് ക്വാർട്ടറിൽ

ചൈന മാസ്റ്റേഴ്സിൽ ബാഡ്മിന്റണിൽ മലയാളി താരം എച്ച് എസ് പ്രണോയ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ചൈന മാസ്റ്റേഴ്സിലെ പുരുഷ വിഭാഗം സിംഗിൾസിൽ ഡെൻമാർക്കിന്റെ മാഗ്നസ് ജോഹന്നാസനെ പരാജയപ്പെടുത്തിയാണ് പ്രണോയുടെ ക്വാർട്ടർ പ്രവേശനം സ്കോർ 21 - 12, 21 - 18 എന്ന നേരിട്ടുള്ള സെറ്റുകൾക്കാണ് പ്രണോയുടെ വിജയം. കഴിഞ്ഞ റൗണ്ടിൽ ചൈനയുടെ ചോ തെനിനെ പരാജയപ്പെടുത്തിയിരുന്നു. പ്രണോയുടെ അടുത്ത മത്സരം നരാക്ക ആന്റോൺസൺ മത്സര വിജയിയുമായായിരിക്കും