മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡു രാജസ്ഥാൻ റോയൽസിന്റെ ഓപ്പണിങ് ബാറ്ററായി സഞ്ജു സാംസണെ ഉപയോഗിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചു. രാജസ്ഥാൻ ടീമിന്റെ പ്ലേ ഓഫ് പ്രവേശനത്തിന് സഞ്ജുവിന്റെ ഓപ്പണിങ് ബാറ്റിങ് നിർണായകമാകുമെന്നാണ് റായുഡുവിന്റെ അഭിപ്രായം.
സഞ്ജുവിന്റെ ഓപ്പണിങ് മിടുക്ക് തെളിയിച്ചത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ്. അഭിഷേക് ശർമയ്‌ക്കൊപ്പം ഇറങ്ങിയ സഞ്ജു രണ്ട് സെഞ്ചുറികളാണ് നേടിയത്. രാജസ്ഥാനിൽ അജിൻക്യ രഹാനെയ്‌ക്കൊപ്പം ഓപ്പണറായി കളിച്ചപ്പോഴും സഞ്ജു തിളങ്ങിയിരുന്നു.
രാജസ്ഥാൻ റോയൽസ് കഴിഞ്ഞ സീസണിൽ ടോം കോഹ്‌ലർ കാഡ്മോറിനെ ഓപ്പണറാക്കിയത് തെറ്റായ തീരുമാനമായിരുന്നുവെന്നും റായുഡു പറഞ്ഞു. സഞ്ജുവിനെ മൂന്നാം നമ്പറിൽ ഇറക്കിയത് കൊണ്ട് ടീമിന് നഷ്ടമായി.
അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസ് ജോസ് ബട്‍ലറെ ടീമിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ബട്‍ലറെ വാങ്ങാനുള്ള സാധ്യതയും കുറവാണ്. ഈ സാഹചര്യത്തിൽ യശസ്വി ജയ്സ്വാളിനൊപ്പം സഞ്ജു തന്നെ ഓപ്പണർ സ്ഥാനം ഏറ്റെടുത്തേക്കാം