ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരങ്ങളിലെ മോശം പ്രകടനത്തെ തുടർന്ന് ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഇന്ന് ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെ മാറ്റുവാൻ തീരുമാനിച്ചു "സീനിയർ പുരുഷ ദേശീയ ടീമിന്റെ ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരങ്ങൾ നിരാശാജനകമായ ഫലം കണക്കിലെടുത്ത്, ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ ഒരു പുതിയ ഹെഡ് കോച്ച് ആവശ്യമാണ് എന്ന് അംഗങ്ങൾ ഏകകണ്ഠമായി സമ്മതിച്ചു", എഐഎഫ്എഫ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. എഐഎഫ്എഫ് സ്റ്റിമാച്ചിന് പിരിച്ചുവിടൽ നോട്ടീസ് നൽകിയിട്ടുണ്ട്, ചുമതലകളിൽ നിന്ന് ഒഴിവാക്കി എന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു സ്റ്റീഫൻ കോൺസ്റ്റന്റൈൻ പോയതിനുശേഷം മെയ് 15.2019 ന് ആണ് ഇന്ത്യൻഫുട്ബോൾ ടീമിന്റെ ചുമതല ഏറ്റെടുത്തിരുന്നത് കഴിഞ്ഞ വർഷം സാഫ് ചാമ്പ്യൻഷിപ്പ്, ട്രൈ-നേഷൻസ് സീരീസ്, ഇന്റർകോണ്ടിനെന്റൽ കപ്പ് എന്നിവ നേടിയ അദ്ദേഹം ഒരു വർഷത്തിൽ മൂന്ന് ട്രോഫികൾ നേടുന്ന ആദ്യ ഇന്ത്യൻ പരിശീലകനായി. എന്നിരുന്നാലും, ഈ വർഷം എഎഫ്സി ഏഷ്യൻ കപ്പിൽ ഓസ്ട്രേലിയ, സിറിയ, ഉസ്ബെക്കിസ്ഥാൻ എന്നിവരോട് പരാജയപ്പെട്ട ഇന്ത്യയ്ക്ക് മികച്ചപ്രകടനം കാഴ്ച്ച വെക്കാൻ കഴിഞ്ഞിരുന്നില്ല.