2024 ടി20 ലോകകപ്പിന് ശേഷം ടി 20 ഫോർമാറ്റിൽ താൻ തുടരുമെന്ന് ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലർ സ്ഥിരീകരിച്ചു. അടുത്തിടെ അവസാനിച്ച ടി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് ഏഴ് റൺസിന് തോറ്റ പ്രോട്ടീസ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം ആ തോൽവിക്ക് ശേഷം ഡേവിഡ് മില്ലർ ടി 20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതായി ചില റിപ്പോർട്ടുകൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം തെറ്റാണെന്ന് മില്ലർ തന്നെ വ്യക്തമാക്കി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ അയാൾ കുറിച്ചു : "ചില റിപ്പോർട്ടുകൾ കണ്ടു ഞാൻ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടില്ല. തുടർന്നും ഞാൻ പ്രേട്ടീസിനായി കളിക്കും. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നു " മില്ലർ ഇതുവരെ 125 ടി 20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 2439 റൺസ് നേടിയിട്ടുണ്ട്. ഉയർന്ന സ്കോർ 106