ലോകകപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ അർജന്റീനയ്ക്ക് പരാജയം. അർജന്റീനയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 2-0 നാണ് ഉറുഗ്വേയുടെ തകർപ്പൻ വിജയം. മുമ്പ് നടന്ന മത്സരത്തിൽ ബ്രസീലിനെയും ഉറുഗ്വേ തകർത്തിരുന്നു. ഉറുഗ്വേ ൻ സൂപ്പർ താരം സുവാരസ് ആദ്യ ഇലവണിൽ സ്ഥാനം പിടിച്ചിരുന്നില്ല. തുടക്കത്തിൽ അർജന്റീനയുടെ മുന്നേറ്റമായിരുന്നു 13-ാം മിനിട്ടിൽ സൂപ്പർ താരം മെസ്സിയിലൂടെ ആദ്യ അവസരം സൃഷ്ട്ടിച്ചു എന്നാൽ ആ ഷോട്ട് ഉറുഗ്വേ കീപ്പർ അനായാസം തടഞ്ഞു പിന്നാലെ പതിയെ ഉറുഗ്വേ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു 28-ാം മിനിട്ടിൽ ആദ്യ അവസരം ഡി ലാക്രൂസിലൂടെ കിട്ടിയെങ്കിലും ഗോളാക്കുവാൻ കഴിഞ്ഞില്ല. നിരന്തര അക്രമണത്തിന് ശേഷം 41-ാം മിനിട്ടിൽ അർജന്റീനയുടെ വല കുലുക്കി. ഉറുഗ്വേ താരം അരഹോയാണ് ഗോൾ നേടിയത്. രണ്ടാം പകുതിയുടെ ആരംഭത്തിലും ഉറുഗ്വേ മുന്നേറ്റം തുടർന്നു. എന്നാൽ ഡി മരിയയെ ഫൗൾ ചെയ്യ്ത ത്തിന് ലഭിച്ച ഫ്രീകിക്ക് മെസിക്ക് ഗോളാക്കി മാറ്റുവാൻ കഴിഞ്ഞില്ല. നിരവധി തവണ്ണ അർജന്റിനൻ മുന്നേറ്റം പിന്നീട് ഉണ്ടായെങ്കിലും ഗോൾ ആക്കി മാറ്റുവാൻ അവർക്ക് കഴിഞ്ഞില്ല. 87-ാം മിനിട്ടിൽ ഉറുഗ്വേയുടെ ലിവർപൂൾ സ്ട്രൈക്കർ ഡാർവിൻ രണ്ടാം ഗോൾ നേടി പട്ടിക തികച്ചു. നിലവിൽ 12 പോയിന്റുമായി അർജന്റീന ഒന്നാമതും 10 പോയിന്റുമായി ഉറുഗ്വേ രണ്ടാമതുമാണ്