ക്യാപ്റ്റൻ ബാബർ അസമും മറ്റ് അഞ്ച് പാകിസ്ഥാൻ കളിക്കാരും 2024 ടി 20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് ശേഷം ടീമിനൊപ്പം നാട്ടിലേക്ക് മടങ്ങില്ലെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ സ്ക്വാഡ് ജൂൺ 19ന് അവരുടെ രാജ്യത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മുഹമ്മദ് ആമിർ, ഇമാദ് വസീം, ഷാബാദ് ഖാൻ, ഹാരിസ് റൌഫ്, അസം ഖാൻ എന്നിവർക്കൊപ്പം ബാബർ പാകിസ്താനിലേക്ക് പോകില്ല. ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് അനുസരിച്ച്, ആറ് പേരും അവധിക്കാലം ചെലവഴിക്കാൻ ലണ്ടനിലായിരിക്കും.ആറ് പാകിസ്ഥാൻ കളിക്കാർ അവരുടെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ലണ്ടനിൽ സമയം ചെലവഴിക്കും, ചിലർ ഇംഗ്ലണ്ടിലെ പ്രാദേശിക ലീഗുകളിൽ പങ്കെടുക്കാനും ആഗ്രഹിക്കുന്നു. പാക് ടീമിന്റെ മുഖ്യ പരിശീലകൻ ഗാരി കിർസ്റ്റനും അസിസ്റ്റന്റ് കോച്ച് അസ്ഹർ മഹ്മൂദും തങ്ങളുടേതായ സ്ഥലങ്ങളിലേക്ക് പോകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 2024ലെ ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പാക്കിസ്ഥാൻ എല്ലാ കോണുകളിൽ നിന്നും വിമർശനങ്ങൾ നേരിട്ടു. അമേരിക്കയ്ക്കും ഇന്ത്യയ്ക്കും എതിരായ തുടർച്ചയായ തോൽവികളോടെയാണ് അവരുടെ ലോകകപ്പ് തുടക്കം .തുടർന്നുള്ള കാനഡ, അയർലൻഡ് മത്സരങ്ങൾ വിജയിച്ചെങ്കിലും ഗ്രൂപ്പ് എയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാൻ അവർക്ക് കഴിഞ്ഞില്ല. തുടർന്ന് സൂപ്പർ 8ലേക്ക് യോഗ്യത നേടാൻ കഴിഞ്ഞില്ല