കേരളത്തിന്റെ സീനിയർ താരം സച്ചിൻ ബേബിക്ക് ചരിത്രനേട്ടം. ആഭ്യന്തര ക്രിക്കറ്റിൽ 10000 റൺസ് ക്ലബിൽ എത്തി. ഛത്തീസ്ഗഡിനെതിരായ മത്സരത്തിലാണ് അദ്ദേഹത്തിന്റെ ഈ നേട്ടം. ഫസ്റ്റ് ക്ലാസ് കരിയറിൽ 88 മത്സരങ്ങളിൽ 140 ഇന്നിങ്സിൽ നിന്നും 4943 റൺസാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 12 സെഞ്ച്വറിയും 23 അർദ്ധസെഞ്ച്വറിയും സച്ചിൻ നേടിയിട്ടുണ്ട്. ലിസ്റ്റ് എ കരിയറിൽ അദ്ദേഹം 95 ഇന്നിങ്സിൽ നിന്നും 3266 റൺസും നേടിയിട്ടുണ്ട്. ലിസ്റ്റ് എയിൽ 4 സെഞ്ച്വറിയും 22 അർദ്ധ സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. ടി20യിൽ നിന്നും 1,925 റൺസാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. നിലവിൽ രഞ്ജി ട്രോഫിയിൽ കേരളത്തിനായി മികച്ച ഫോമിലാണ് അദ്ദേഹം കളിക്കുന്നത്. ഈ രഞ്ജി സീസണിൽ അഞ്ച് മത്സരത്തിൽ നിന്നും 542 റൺസ് ഇതുവരെ നേടിയത്. അതിൽ 2 സെഞ്ച്വറിയും 3 അർദ്ധ സെഞ്ച്വറിയും ഉൾപ്പെടുന്നു.