2023 ഏകദിന ലോകകപ്പ് ഫൈനൽ തോൽവിയുടെ മുറിവുകൾ ഇപ്പോഴും ഉണങ്ങിയിട്ടുണ്ടാവില്ല, എന്നാലും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ കൂടുതൽ വേട്ടയാടുന്ന ഒരു ഓർമ്മയുണ്ടെങ്കിൽ, അത് ഓൾഡ് ട്രാഫോർഡിൽ ന്യൂസിലൻഡിനോട് 2019 ഏകദിന ലോകകപ്പ് സെമി ഫൈനൽ തോൽവിയാണ്. കണ്ണീരണിഞ്ഞ എംഎസ് ധോണിയുടെ ചിത്രം പവലിയനിലേക്ക് മടങ്ങുന്നതും മറ്റും ആരാധകർക്ക് അങ്ങനെ മറക്കുവാൻ കഴിയില്ല . എന്നിരുന്നാലും, അടുത്തിടെയുള്ള ഒരു ഇന്റർവ്യൂവിൽ ആദ്യമായി അതിനെക്കുറിച്ച് സംസാരിക്കാൻ ധോണി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. അന്നത്തെ ആ ആഘാതത്തിൽ നിന്ന് സുഖം പ്രാപിച്ചതായി തോന്നുന്നു എന്നും തല ധോണി പറയുന്നു ന്യൂസിലൻഡുമായുള്ള സെമി ഫൈനൽ തോൽവി ഹൃദയഭേദകമായ നിമിഷമാണെന്നും അതിൽ നിന്ന് മുന്നോട്ട് പോകാൻ തനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. "ഇത് ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു, കാരണം ഇത് എന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു, അതിനാൽ വിജയിക്കുന്ന ടീമിൽ ഉണ്ടായിരിക്കണം എന്ന് അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ സംഭവിച്ചത് തിരിച്ചായി പോയി അത് ഹൃദയഭേദകമായ നിമിഷമായിരുന്നു, അതിനാൽ ഞങ്ങൾ ഫലം അംഗീകരിക്കുകയും മുന്നോട്ട് പോകാൻ ശ്രമിക്കുകയും ചെയ്തു അതിനുശേഷം ഞാൻ ഒരു അന്താരാഷ്ട്ര മത്സരവും കളിച്ചിട്ടില്ല. അതിൽ നിന്ന് പുറത്തുകടക്കണം. അതിനാൽ ഞാൻ പരമാവധി ശ്രമിച്ചു, പക്ഷേ അത് നേടാൻ കഴിഞ്ഞില്ല എന്ന് ഞാൻ അംഗീകരിക്കുന്നു ", ധോണി കൂട്ടിച്ചേർത്തു. 2019 ലെ സെമിഫൈനലിൽ മൊത്തം 240 റൺസ് പിന്തുടർന്ന ടീം ഇന്ത്യയ്ക്ക് രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നിവരുടെ നിർണായക വിക്കറ്റുകൾ വെറും 5 റൺസിന് നഷ്ടമായിരുന്നു പിന്നീട്, ടീമിനെ കളിയിലേക്ക് തിരികെ കൊണ്ടുവരാൻ ധോണിയും ജഡേജയും ധീരമായി പൊരുതി നോക്കിയിരുന്നു. എന്നാൽ ജഡേജയുടെ വിക്കറ്റോടെ ഇന്ത്യയുടെ സാഹചര്യം വഷളായി, പിന്നാലെ ധോണിയുടെ റൺഔട്ടോടെ ആയിരുന്നു ഇന്ത്യയുടെ തോൽവി പൂർണ്ണമായത്