പാകിസ്ഥാൻ പുറത്ത് ! ഇന്ത്യ ഓസ്ട്രേലിയ ഫൈനൽ !!

അണ്ടർ 19 ലോകകപ്പ് ഫൈനൽ ഇന്ത്യയുടെ എതിരാളികൾ ഓസ്ട്രേലിയ. ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യ പാകിസ്ഥാൻ ഫൈനൽ ഉണ്ടാവില്ല. ഇന്ന് നടന്ന രണ്ടാം സെമിഫൈനലിൽ പാകിസ്ഥാനെ 1 വിക്കറ്റിന് തോൽപ്പിച്ചാണ് ഓസ്ട്രേലിയ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത് ആദ്യം ബാറ്റ് ചെയ്യ്ത പാകിസ്ഥാന് തുടക്കം മുതലെ പാളുന്ന കാഴ്ച്ചയായിരുന്നു പാക് നിരയിൽ രണ്ടക്ക സ്കോർ നേടുവാൻ കഴിയാതെ 8 ബാറ്റർമാരാണ് കൂടാരം കയറിയത്. അർദ്ധ സെഞ്ച്വറി നേടിയ അസൻ അവയ്സിന്റെയും, മിൻഹാസിന്റെയും പ്രകടനമാണ് പാകിസ്ഥാനെ വൻ തകർച്ചയിൽ നിന്നും കരകയറ്റിയത്. 180 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ഓസീസിനും മറുപടി ബാറ്റിംഗ് അത്ര മികച്ചതായിരുന്നില്ല. അർദ്ധസെഞ്ച്വറി നേടിയ ഹാരി ഡിക്ക്സന്റെയും 49 റൺസ് നേടിയ ഒലിവർ പീക്കിന്റെയും 25 റൺസ് നേടിയ ക്യാമ്പ് ബെലിന്റെയും പ്രകടനങ്ങൾ ഓസീസ് ജയത്തിൽ നിർണ്ണായകമായി. അവസാന ഓവറുകളിൽ ഓസീസ് വിക്കറ്റുകൾ തുടരെ പോയിരുന്നു ഒടുവിൽ 5 പന്തും 1 വിക്കറ്റും ബാക്കി നിൽക്കെ ഓസീസ് നാടകീയ ജയം സ്വന്തമാക്കുകയായിരുന്നു. ഫൈനലിൽ ഇന്ത്യയാണ് ഓസീട്രേലിയയുടെ എതിരാളികൾ.