ഐ എസ് എല്ലിൽ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. മുംബൈയെ 2 ഗോളുകൾക്കാണ് കേരളം തകർത്തത്. ദിമിത്രിയോസിന്റെയും, പെപ്രയുടെയും ഗോളുകളുടെ കരുത്തിലാണ് ബ്ലാസ്റ്റേഴ്സ് ജയം. 11 മത്സരങ്ങളിൽ നിന്നും 23 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് നിലവിൽ രണ്ടാം സ്ഥാനത്താണ്. നിലവിൽ 9 മത്സരങ്ങളിൽ നിന്നും 23 പോയിന്റുള്ള ഗോവയാണ് ഒന്നാമത്. ക്യാപ്റ്റൻ ലൂണയുടെ അഭാവത്തിൽ ഇറങ്ങിയ മഞ്ഞപ്പടയ്ക്ക് മികച്ച പ്രകടനം തുടരാനായി. പെപ്രയുടെ അസിസ്റ്റിൽ ദിമിയുടെ വക ആദ്യ ഗോൾ നേടിയത്. മത്സരത്തിൽ ഉടനീളം മുംബൈ മുന്നേറ്റവും ശ്രദ്ധേയമായിരുന്നു എന്നാൽ അത് അവർക്ക് ഗോളാക്കി മാറ്റുവാൻ സാധിച്ചില്ല. ആദ്യ പകുതിയുടെ അവസാനം തന്നെ ദിമിയുടെ അസിസ്റ്റിൽ പെപ്രയുടെ തകർപ്പൻ ഗോളോടെ ബാസ്റ്റേഴ്സ് പട്ടിക പൂർത്തിയാക്കി. രണ്ടാം പാതിയിലും മുംബൈ ആക്രമണം തുടർന്ന് കൊണ്ടേ ഇരുന്നു എന്നാൽ അവരുടെ ശ്രമങ്ങൾ എല്ലാം വിഫലമായി. മുംബൈയിൽ കിട്ടിയ തോൽവിക്ക് കൊച്ചിയിൽ സ്വന്തം കണികൾക്ക് മുന്നിൽ തോൽപ്പിക്കാൻ കഴിഞ്ഞത് ബ്ലാസ്റ്റേഴ്സ് അത്മവിശ്വാസം ഇരട്ടി ആക്കി.