കേരളത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ലീഗ് ആയ സൂപ്പർ ലീഗ് കേരളയ്ക്ക് ഇന്ന് കിക്ക് ഓഫ്. ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ശനിയാഴ്ച രാത്രി 8 മണിക്ക് ആണ് മത്സരം തുടങ്ങുന്നത്. ആദ്യ മത്സരത്തിൽ ഫോർസാ കൊച്ചിയും മലപ്പുറം എഫ്സിയെ നേരിടും. നിലവിൽ 6 ടീമുകൾ ആണ് ടൂർണമെന്റിൽ പങ്കെടുക്കുക, തിരുവനന്തപുരം കൊമ്പൻസ് എഫ് സി, തൃശ്ശൂർ മാജിക് എഫ് സി, കാലിക്കറ്റ് എഫ് സി, ഫോർസാ കൊച്ചി, കണ്ണൂർ വാരിയേഴ്സ്, മലപ്പുറം എഫ്.സി. കേരളത്തിലെ 4 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾ ഇന്ന് വൈകിട്ട് ആരംഭിക്കും. പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന ചടങ്ങിന് ശേഷം 8:00 ന് കിക്കോഫ്. ആദ്യ മത്സരത്തിൽ കരുത്തരായ മലപ്പുറം എഫ് സി ആതിഥേയരായ ഫോഴ്സാ കൊച്ചിയെ നേരിടും. ആദ്യ മത്സരം തന്നെ സൂപ്പർ ലീഗ് കേരളയുടെ ആവേശം ഇരട്ടിയാക്കും എന്ന് തന്നെയാണ് ആരാധകർ കരുത്തുന്നത്.
ചെറുരാജ്യത്തിന്റെ വലിയ കാൽവയ്പ്: കേപ്പ് വെർഡെ ലോകകപ്പിലേക്ക്
ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ ഇന്ത്യ: സുനിൽ ഛേത്രി നയിക്കും, സഹൽ തിരിച്ചെത്തി!
തിരുവനന്തപുരത്തിന്റെ കൊമ്പൊടിച്ച് കണ്ണൂർ വാരിയേഴ്സ്
സൂപ്പർ ലീഗ് കേരള: തീപാറും തുടക്കം! കാലിക്കറ്റ് എഫ്.സിക്ക് ത്രില്ലിങ് വിജയം; കൊച്ചിയെ വീഴ്ത്തി (2-1)