32ന് 4 എന്ന നിലയിൽ നിന്നും ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ആവേശ സെമി പോരാട്ടത്തിന് ഒടുവിൽ ഇന്ത്യ ഫൈനലിൽ ഇന്ത്യൻ ജയം 2 വിക്കറ്റിന് . ദക്ഷിണാഫ്രിക്ക ഉയർത്തിയ 245 റൺസ് വിജയലക്ഷ്യം ഇന്ത്യ 2 വിക്കറ്റ് ബാക്കി നിൽക്കെ മറി കടന്നു. ടോസ് നേടിയ ഇന്ത്യ ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തുടക്കത്തിലെ 2 വിക്കറ്റ് വീഴ്ച്ചയ്ക്ക് ശേഷം കരുത്തലോടെ കളിച്ച ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക് നീങ്ങിയത്. 76 റൺസ് നേടിയ ദക്ഷിണാഫ്രിക്കൻ ഓപ്പണർ പ്രടോറിയസിന്റെയും 64 റൺസ് നേടിയ റിച്ചാർടിന്റെയും പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ 244 എന്ന സ്കോറിൽ എത്തിച്ചത്. എന്നാൽ മറുപടി ബാറ്റിങിനിറങ്ങിയ ടീം ഇന്ത്യക്ക് തുടക്കം തന്നെ പാളുന്ന കാഴ്ച്ചയായിരുന്നു. ഓപ്പണർമാരെ തുടക്കത്തിലെ നഷ്ടമായിരുന്നു. ഒരു അവസരത്തിൽ ഇന്ത്യ 32 ന് 4 വിക്കറ്റ് നഷ്ട്ടത്തിൽ വൻ തകർച്ചയിൽ നിന്നാണ് ഇന്ത്യ ആവേശ വിജയം സ്വന്തമാക്കിയത്. ക്യാപ്റ്റൻ ഉദയ് സാഹരന്റെയും സച്ചിൻ ദാസിന്റെയും തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്